Welcome To Asmau  Thelsamathe

ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിനു നന്ദി ....

അസ്മാഅ് ത്വൽസമാത്ത് ഫൗണ്ടേഷൻ എന്നത് അസ്മാഅ്, ത്വൽസമാത്ത് ചികിത്സാരികളുടെ ഇന്ത്യയിലെ ആദ്യം രജിസ്റ്റർ ചെയ്ത ആധികാരിക സംഘടനയാണ്‌.ഇന്ന് ചികിത്സകളുടെ പേരിൽ ധാരാളം ചൂഷണങ്ങൾ നടന്നുകൊണ്ടിരിക്കുന്നു എന്നത് അത്യന്തം ഖേദകരമാണ്.അസ്മാഉം ത്വൽസമാത്തും എന്തെന്നറിയാത്ത അഞ്ചുനേരത്തെ നിസ്കാരം പോലുമില്ലാത്ത ദുർമന്ത്രവാദികൾ പാവപ്പെട്ട ജനങ്ങളെ ചൂഷണം ചെയ്തു കൊണ്ടിരിക്കുന്നു.

അസ്മാഅ്, ത്വൽസമാത്ത്‌ എന്ന മഹത്തായ ആത്മീയചികിത്സാരീതികൾ വിരളവും വ്യാജന്മാർ വളർന്ന് വിലസുകയും ചെയ്യുന്ന കാലഘട്ടത്തിലാണ് നാം ഇന്ന് നിലകൊള്ളുന്നത് .അസ്മാഅ് സാധാരണക്കാരുടെ കളിപ്പാട്ടമല്ല .


അല്ലാഹുവിനു ധാരാളം ഇബാദത്ത് ചെയ്ത് റബ്ബിന്‍റെ പ്രീതി സമ്പാദിച്ച മഹാന്മാരിൽനിന്നും അല്ലാഹുവിന്‍റെ മഹത്തായ ഇസ്മുകളെകൊണ്ടുള്ള പ്രവർത്തനങ്ങൾക്കാണ് അസ്മാഅ് എന്നു പറയുന്നത്.പക്ഷെ ! അത്തരം അസ്മാഇന്‍റെ ആളുകൾ ആര് എന്നതാണ് മുഖ്യമായ വിഷയം. ആയതിനാൽ ഇവിടെ അസ്മാഅ് അല്ല ത്വൽസമാത്ത് എന്ന ചികിത്സകളാണ് കൂടുതലും നടന്നുവരുന്നത്.

നല്ല മനശക്തിയാൽ ചില പ്രത്യേക കളങ്ങളോ ഇസ്മുകളോ ആകാശഗോളങ്ങളെയും നക്ഷത്രങ്ങളേയും ബന്ധപ്പെടുത്തി ലോഹങ്ങളിലും മറ്റു വസ്തുക്കളിലും പ്രത്യേക നിയമപ്രകാരം കൊത്തിയുണ്ടാക്കി നിശ്ചിത രൂപത്തിൽ ഉപയോഗിക്കുന്നതിന് ത്വൽസമാത്ത് എന്നു പറയാം.

ത്വൽസമാത്ത് ചെയ്യുന്നതിന് സംഖ്യാശാസ്ത്രം , അക്ഷര ശാസ്ത്രം , കളങ്ങളുടെ ശാസ്ത്രം , നക്ഷത്ര-രാശി മണ്ഡല ശാസ്ത്രം , ശുഭ-അശുഭ മൂഹുർത്ത ശാസ്ത്രം , ഇസ്മുകൾ , മന്ത്രങ്ങൾ ,ദുആകൾ സംബന്ധമായ ശാസ്ത്രം എന്നിവ അറിയുന്നതോടൊപ്പം ഇവകൾ പ്രവർത്തിക്കുവാനുള്ള ഇജാസത്ത് എന്നിവയും ത്വൽസമാത്ത്കാർക്ക് നിർബന്ധമാണ്‌. ഇതിനൊക്കെ പരിശ്രമിക്കാൻ കഴിയാത്തവർ കാട്ടിക്കൂട്ടുന്ന പ്രവർത്തനങ്ങൾ വ്യാജവും ഫലം ലഭികാത്തതും ത്വൽസമാത്തിന്‍റെ വിശ്വാസം നഷ്ടപ്പെടുത്തുന്നതുമാണ്.

സിഹ്റ്,ഹസ്ദ്‌,കണ്ണേറ്,പൈശാചികം തുടങ്ങിയ മാരക വിപത്തുകളാൽ നമ്മുടെ സമ്പാദ്യം,തൊഴിൽ,കൃഷി,വിവാഹം എന്നിവയിലും ഭാര്യ ഭർതൃ ബന്ധങ്ങളിൽവരെ പരാജയം സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നത് യാഥാർത്ഥ്യം തന്നെയാണ്. എന്നാൽ ഇവയെ പ്രതിരോധിക്കുവാനും ബാധിച്ച ശർറുകളെ നീക്കുവാനും നമ്മുടെ ധനം മന്ത്രവാദത്തിന്‍റെ പേരിൽ ദുരുപയോഗം ചെയ്തുകൊണ്ടിരിക്കുന്നത് അവസാനിപ്പിക്കണം.


വാസ്തവത്തിൽ ഒരു ചില്ലികാശുപോലും ചിലവഴിക്കാതെ സിഹ്റ് ,ഹസ്ദ്‌. ഐന് തുടങ്ങിയ മാരണങ്ങളെ നമ്മുക്ക് സ്വയം നീക്കുവാനുള്ള മാർഗ്ഗങ്ങൾ ഖുർആനികവചനങ്ങളിലൂടെയും തിരുസുന്നത്തിലൂടെയും നമ്മുക്ക് പരിഹാര്യമാവുന്നതാണ്.

മഹാനായ ഇമാം ഗസ്സാലി (റ) ഇമാം ബുനി (റ) ഇമാം ദൈറബി (റ) തുടങ്ങിയ ധാരാളം പണ്ഡിതർ അവരുടെ ഗ്രന്ഥങ്ങളിലൂടെ പ്രസ്തുത ഷർറുകൾ നീക്കുന്നതിന് പല മാർഗ്ഗനിർദ്ദേശങ്ങളും നൽകുന്നുണ്ട്. ഒന്നാമതായി നാം സർവ്വ ശക്തനായ അല്ലാഹുവിന്‍റെ കൽപനകൾ അനുസരിച്ച് യഥാർത്ഥ മുത്തഖിയായി ജീവിക്കുക. ശേഷം വിശുദ്ധ ഖുർആനികവചനം മന്ത്രിച്ചും, മന്ത്രിച്ച ജലം ഉപയോഗിച്ചും ഖുർആൻ എഴുതി മായ്ച്ച ജലത്തിലൂടെയും ബർക്കത്തെടുക്കുക, ഫലം സുനിശ്ചിതമാണ്.


യഥാർത്ഥ അസ്മാഅ്,ത്വൽസമാത്ത് അറിയാവുന്ന പണ്ഡിതർ പലരും മണ്മറഞ്ഞുപോയതിനാലും അറിവുള്ളവരിൽ ചിലർ പകർന്നു നൽകാത്തതിനാലും ഈ മഹത്തായ വിജ്ഞാനശാഖ നമ്മിൽനിന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു...! പകരം വ്യാജസിദ്ധന്മാർ വർദ്ധിച്ചുവരുന്നു...! പാവപ്പെട്ട പൊതുജനങ്ങൾ ചൂഷണവിധേയരാക്കുന്നു. യഥാർത്ഥ ചികിത്സാരികളെ വ്യാജന്മാരുടെ പട്ടികയിൽ ഉൾപ്പെടുത്തി അന്തവിശ്വാസ നിർമാജന-ബിൽ എന്ന നിയമത്തിലൂടെ പോലീസ് നടപടികൾക്ക് വിധേയരാക്കുന്നു....! ഈ ദുരവസ്ഥ പരിഹരിക്കുക. ഈ വിജ്ഞാനം അർഹതയുള്ളവർക്ക് എത്തിക്കുക എന്ന സദുദ്ദേശത്തോടുകൂടിയാണ് ഞങ്ങൾ ഈ സംരംഭത്തിന് തുടക്കം കുറിക്കുന്നത്.